Tuesday, February 7, 2012

Priyanka Gandhi: A reluctant politician?

                                             പ്രിയങ്കഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു??



                      ദില്ലി: രാഷ്ട്രീയത്തിലിറങ്ങാന്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടെന്ന് പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര.

എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെങ്കില്‍ അത് വ്യക്തമായ ലക്ഷ്യത്തോടുകൂടിയായിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടി വന്നാല്‍ അത് ബിസിനസ്സുകാരന്‍ എന്ന കുപ്പായം അഴിച്ചുവെച്ചതിനുശേഷം മാത്രമായിരിക്കും-എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാധ്ര ഇക്കാര്യം പറഞ്ഞത്.

മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ട മേഖലയാണ് രാഷ്ട്രീയം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യുന്ന ജോലിയെ കൂടുതല്‍ ഗൗരവത്തോടെ കാണണം. മാറ്റം സ്വാഭാവികമായും കടന്നു വരും.

അതേ സമയം ഭര്‍ത്താവിന്റെ അഭിപ്രായപ്രകടനത്തിന് വിരുദ്ധമായ നിലപാടാണ് പ്രിയങ്കയ്ക്കുള്ളത്. വാസ്തവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍കൊണ്ടതില്‍ പിഴവ് സംഭവിച്ചതാണ്. റോബര്‍ട്ട് നല്ലൊരു ബിസിനസ്സുകാരനാണ്. അദ്ദേഹം ആ ജോലി ഉപേക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
 രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ താന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നു പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിക്കു തന്റെ സേവനം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് രാഹുല്‍ ഗാന്ധിയാണു തീരുമാനിക്കേണ്ടതെന്നും പ്രിയങ്ക പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രം പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ എന്തിനും തയാറാണ്. രാഹുല്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഉത്തര്‍പ്രദേശില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങുമെന്നും പ്രിയങ്ക പറഞ്ഞു.
 സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്ക്കുറിച്ച് ചിന്തിച്ചിട്ടില്ല. സഹോദരനെ സഹായിക്കാന്‍ എന്തും ചെയ്യും. രാഹുല്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതുമായ എല്ലാ സഹായങ്ങളും ചെയ്യും. എനിക്ക് രാഹുലിനെ എത്രത്തോളം സഹായിക്കാന്‍ സാധിക്കുമെന്ന് രാഹുലിന് അറിയാമെന്നും പ്രിയങ്ക പറഞ്ഞു..

No comments:

Post a Comment

Followers

pages

Recommended Slide

Recommended Post Slide Out For Blogger

Subscribe to

Enter your email address:

Delivered by FeedBurner

Older Posts

About

Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please...Text Please....Read More...

Navigation

  • Link 1
  • Link 2
  • Link 3
  • Link 4
  • Link 5
  • Navigation

  • Link 1
  • Link 2
  • Link 3
  • Link 4
  • Link 5